18 വയസിനു മുകളിലുള്ളവർക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യം

 
covid
18 വയസിനു മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. വെള്ളിയാഴ്ച മുതൽ കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കി തുടങ്ങും. 18 മുതൽ 59 വയസ് പ്രായമുള്ളവർക്ക് ഈ കാലപരിധിയിൽ വാക്സിൻ നൽകും. ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണിത്.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ജൂലൈ 15 വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ വാക്‌സീന്‍ ലഭിക്കുക. വാക്സിന്‍റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. രണ്ടാം ഡോസിനുശേഷം കൊവിഡ് പ്രതിരോധ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ കുറച്ചിരുന്നു. ആറുമാസം അല്ലെങ്കില്‍ 26 ആഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നാണ് പുതിയ നിര്‍ദേശം. നേരത്തേ ഇത് ഒമ്പതുമാസം അല്ലെങ്കില്‍ 39 ആഴ്ചയായിരുന്നു.