ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്ര

ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഫെബ്രുവരിയിൽ

 
ppp
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ പരീക്ഷണ പറക്കലുകൾ 2023 ഫെബ്രുവരിയിൽ ആരംഭിക്കും. മുതിർന്ന ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ചിനൂക്ക് ഹെലികോ പ്റ്ററും സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനവും ഉപയോഗിക്കാൻ പദ്ധതിയു ണ്ടെന്നും ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്‍റർ ഡയറക്ടർ ആർ ഉമാമഹേശ്വരൻ പറഞ്ഞു.ഭൂമിയെ ഭ്രമണം ചെയ്യുമ്പോൾ ക്രൂ സർവീസ് മൊഡ്യൂളിലുള്ള ബഹിരാകാശ യാത്രികർക്ക് അനുയോജ്യമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്ന ‘എൻവയൺമെന്റ് കണ്ട്രോൾ സിസ്റ്റ’ത്തിന്‍റെ രൂപകൽപ്പന പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. ബഹിരാകാശയാത്രികർക്ക് ഇരിക്കാനുള്ള ക്രൂ മൊഡ്യൂളിന്‍റെ നിർമാണം പൂർത്തിയായെന്നും ഫാബ്രിക്കേഷൻ ജോലികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ജോലികളെല്ലാം ആറ് മാസത്തിനകം പൂർത്തിയാക്കും.