നിക്ഷേപാവസരങ്ങൾ തുറന്ന് മധ്യപ്രദേശ്; യൂസഫലിയെ ക്ഷണിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

 
ppp

മധ്യപ്രദേശിൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇന്തോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ്, റീട്ടയിൽ മേഖലകളിൽ നിക്ഷേപിക്കാൻ മുഖ്യമന്ത്രി യൂസഫലിയെ ക്ഷണിച്ചു. സർക്കാരിന്റെ എല്ലാ സഹകരണവും ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ സർക്കാരുമായി അടുത്തു തന്നെ നടത്തുമെന്നും യൂസഫലി അറിയിച്ചു.

യോഗത്തിൽ സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഏ വി ആനന്ദ് റാം, സി ഓ ഒ രജിത്ത് രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

ഇന്നവസാനിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ശേഷം നാളെ ഇന്തോറിൽ സംസ്ഥാന സർക്കാർ "ഇൻവെസ്റ്റ് ഇൻ മധ്യപ്രദേശ്" എന്ന പേരിൽ നിക്ഷേപ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.