സ്‌നേഹിക്കാനറിയണം, ബുദ്ധിശാലിയായിരിക്കണം

ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് രാഹുല്‍
 
rahul

സ്നേഹിക്കാൻ അറിയുന്ന ഒരു ബുദ്ധിശാലിയായ പെൺകുട്ടിയായിരിക്കണം, മറ്റൊന്നുമില്ല. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ. ‘കർലി ടെയിൽസ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ തന്‍റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ വെളിപ്പെടുത്തിയത്.

അനുയോജ്യയായ ഒരു പെൺകുട്ടി വന്നാൽ, വിവാഹം കഴിക്കും. രാജ്യത്തെ ഏറ്റവും യോഗ്യനായ അവിവാഹിതൻ എന്ന് പലരും വിശേഷിപ്പിക്കുന്ന രാഹുൽ ഉടൻ വിവാഹിതനാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്‍റെ അമ്മ സോണിയ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങൾ തന്‍റെ പങ്കാളിക്ക് ഉണ്ടായിരിക്കണമെന്ന് രാഹുൽ നേരത്തെ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.