നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം

 
modi
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ദീപാവലി ആഘോഷം കാര്‍ഗിലില്‍ സൈനികർക്കൊപ്പം.രാജ്യത്തിന്റെ ധീരയോദ്ധാക്കള്‍ക്കൊപ്പം അദ്ദേഹം ദീപാവലി അഘോഷിക്കുമെന്നുമുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാസേനയ്‌ക്കൊപ്പമുള്ള ചിത്രവും ട്വീറ്റിലുണ്ട്. ഇത്തവണ ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ മനയിലാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുക.

സൈനികർ രാജ്യത്തിന്റെ കവചമാണെന്നും അവർക്കൊപ്പമാണ് രാജ്യമെന്നു മുള്ള സന്ദേശം പ്രധാനമന്ത്രി എക്കാലവും ആവർത്തിക്കുന്ന ഒന്നാണ്. ജനങ്ങൾ സുഖമായും ഭയമില്ലാതെയും ഉറങ്ങുന്നത് അതിർത്തിയിൽ കൊടുംചൂടും ശൈത്യവും സഹിച്ച് സൈനികർ കാവലിരിക്കുന്നത് കൊണ്ടുമാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2020ൽ പ്രധാനമന്ത്രി രാജസ്ഥാനിലെ ലോംഗെവാലയിലാണ് സൈനികർക്കൊപ്പം ചിലവഴിച്ചത്. സൈനികർ കാവലുള്ളപ്പോൾ ജനങ്ങളുടെ ദീപാവലി ആഘോഷം കൂടുതൽ പകിട്ടോടെ നടക്കുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി അന്ന് ജനങ്ങളുമായി പങ്കുവെച്ചത്. 2019ൽ ജമ്മുകശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയിലെ സൈനിക ക്യാമ്പിലേയ്‌ക്കാണ് പ്രധാനമന്ത്രി പറന്നിറങ്ങിയത്. സൈനികർ തന്റെ സ്വന്തം കുടുംബമാണെന്ന സന്ദേശം ചൈനയ്‌ക്കെതിരെ സംഘർഷത്തിൽ നിൽക്കുന്ന സൈനികർക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നത്. അന്ന് പത്താൻകോട്ട് വ്യോമതാവളത്തിൽ വ്യോമസേനാംഗങ്ങളുമായി മധുരം പങ്കിട്ടാണ് മടങ്ങിയത്.

2014ൽ സിയാച്ചിൻ മലനിരയിലും, 2015ൽ പഞ്ചാബ് അതിർത്തിയിലെ സൈനിക ക്യാമ്പിലും, 2016ൽ ഹിമാചലിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് കേന്ദ്ര ത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. 2017ൽ ജമ്മുകശ്മിരിലെ ബന്ദിപോറയിലും 2018ൽ ഉത്തരാഖണ്ഡിലെ ഹർസിലിലുമാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി നാളിൽ ഒരുമിച്ച് കൂടിയത്.