പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു.

 
sadhu

 പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് സദ്ദു ഉള്‍പ്പെടെയുള്ള അഞ്ച് പിസിസി അധ്യക്ഷന്മാരുടെ രാജി സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ, സോണിയ ഗാന്ധി സിദ്ദുവിനെയും മറ്റ് നാല് സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെയാണ്, സിദ്ദുവിന്റെ രാജി. സിദ്ദു തന്നെയാണ് തന്റെ രാജി സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. 'കോണ്‍ഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ എന്റെ രാജിക്കത്ത് അയച്ചു' സിദ്ദു ട്വീറ്റ് ചെയ്തു.

അടുത്തിടെ നടന്ന, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ സംസ്ഥാന യൂണിറ്റ് മേധാവികളോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

congress