രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

 
pm
പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. പ്രത്യാശയും സന്തോഷവും വിജയവും നിറഞ്ഞ വർഷമാകട്ടെ 2023 എന്നു പ്രധാനമന്ത്രിയും ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുതുവത്സരാശംസകൾ നേർന്നിരുന്നു.