സിഎൻജി വിലവർധനയിൽ പ്രതിഷേധം; ഡൽഹിയിൽ അനിശ്ചിതകാല സമരത്തിനിറങ്ങി ഓട്ടോ ടാക്സി ഡ്രൈവർമാർ

 
CNG

സിഎൻജി വിലവർധനയിൽ പ്രതിഷേധിച്ച്  അനിശ്ചിതകാല സമരത്തിനൊരുങ്ങി ഡൽഹിയിലെ ഓട്ടോ ടാക്സി ഡ്രൈവർമാർ.തിങ്കളാഴ്ച്ച മുതൽ നഗരത്തിലെ ഗതാഗതം മുടക്കുമെന്നാണ്  പ്രഖ്യാപനം.സിഎൻജി വിലയിൽ മുപ്പത്തിയഞ്ച് രൂപ സബ്സിഡി നൽകുകയോ യാത്രനിരക്ക് വർധിപ്പിക്കുകയോ വേണമെന്നാണ് സമരക്കാരുടെ ആവശ്യം. 

മലീനീകരണം കുറയ്ക്കാം, കുറഞ്ഞവിലയിൽ ഇന്ധനം അടക്കം സർക്കാർ പ്രഖ്യാപനങ്ങളാണ് കൂടുതൽ പേരെ സിഎൻജി ഓട്ടോറിക്ഷകളിലേക്ക് ആകർഷിച്ചത്. എന്നാൽ നേരത്തെ 130 രൂപയ്ക്ക് ഫുൾ ടാങ്ക് നിറച്ചിടത്ത് നിലവിൽ മൂന്നൂറെങ്കിലും വേണം എന്ന സ്ഥിതിയാണ്  നിലവിലുള്ളത്.

ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി മുതൽ ദില്ലി മുഖ്യമന്ത്രിക്ക് വരെ പരാതികൾ നൽകി. നടപടിക്ക് സർക്കാർ ഇല്ലാത്തതിനാലാണ് പുതിയ സമരമാർഗം സ്വീകരിക്കാൻ കാരണമെന്ന് യൂണിയനുകൾ പറയുന്നു. ഒരു ലക്ഷത്തോളം ഓട്ടോകളാണ് ദില്ലിയിലുള്ളത്. ദില്ലിയിലെ പൊതുഗതാഗത സംവിധാനം തന്നെ സിഎൻജിയെ ആശ്രയിച്ചാണ്.