മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

 
kipal
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാജ്യസഭയിലേക്കുള്ള എസ്പി സ്ഥാനാര്‍ത്ഥിയായി അദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. സിബല്‍ എസ്പിയില്‍ ചേരാന്‍പോകുന്നു എന്ന അഭ്യുഹങ്ങള്‍ പരന്നെങ്കിലും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ 11.45 ഓടെ  രാജ്യസഭ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അഖിലേഷിനൊപ്പം എത്തിയതോടെ പാര്‍ട്ടി പ്രവേശം സ്ഥിരീകരിക്കുകയായിരുന്നു.കോണ്‍ഗ്രസിലെ നെഹ്രു കുടുംബത്തിന്റെ അപ്രമാദിത്വത്തിനെതിരെ രൂപംകൊണ്ട നേതാക്കളുടെ കൂട്ടായ്മയായ ജി23യിലെ പ്രമുഖനായിരുന്നു സിബല്‍. അടുത്തിടെ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ നിന്ന് സിബല്‍ വിട്ട് നിന്നിരുന്നു. കോണ്‍ഗ്രസ് വിടുന്ന രണ്ടാമത്തെ ജി 23 നേതാവാണ് സിബല്‍.  
കോണ്‍ഗ്രസിനന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നും അത് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നാകണമെന്നും നിരന്തരം വാദിച്ച നേതാവായിരുന്നു കപില്‍ സിബല്‍.  
യുപിഎ സര്‍ക്കാരില്‍ മാനവ വിഭവശേഷി വികസനം, ശാസ്ത്രസാങ്കേതികം, എര്‍ത്ത് സയന്‍സ് മന്ത്രിയായിരുന്നു സിബല്‍. അറിയപ്പെടുന്ന സുപ്രീംകോടതി അഭിഭാഷകനാണ്.  

kipal