രാജ്യത്തെ പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു
Apr 15, 2022, 08:36 IST

രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ഡല്‍ഹി തീന്‍ മൂര്‍ത്തി ഭവനിലാണ് മ്യൂസിയം. ടിക്കറ്റ് എടുത്താണ് പ്രധാനമന്ത്രി മ്യൂസിയത്തിലേക്കു പ്രവേശിച്ചത്. ജവഹര്‍ലാല്‍ നെഹ്റു മുതലുള്ള പ്രധാനമന്ത്രിമാരുടെ ജീവചരിത്രം, സംഭാവനകള്‍, ലഭിച്ച ഉപഹാരങ്ങള്‍, പ്രധാന സംഭവങ്ങളുടെ വീഡിയോ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങിയവ മ്യൂസിയത്തിലുണ്ട്. 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 271 കോടി രൂപ ചെലവിട്ടാണ് 43 ഗാലറികളുള്ള മ്യൂസിയം ഒരുക്കിയിരിക്കുന്നത്.