യുക്രൈനില്‍നിന്ന് റൊമേനിയന്‍ അതിര്‍ത്തി കടന്ന 27 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി

219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്.
 
d
കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേര്‍ന്നു സ്വീകരിച്ചു.
യുക്രൈനില്‍നിന്ന് റൊമേനിയന്‍ അതിര്‍ത്തി കടന്ന 27 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. മുംബെ മേയര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. എല്ലാവരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യുക്രൈന്‍ രക്ഷാദൗത്യത്തിന്  'ഓപ്പറേഷന്‍ ഗംഗ' എന്നാണ് കേന്ദ്രസര്‍ക്കാര്‍ പേര് നല്‍കിയത്. 29 മലയാളികള്‍ അടക്കം 251 യാത്രക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ ഇന്നു പുലര്‍ച്ചെ എത്തി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേര്‍ന്നു സ്വീകരിച്ചു.