കേന്ദ്രമന്ത്രി മുക്താ‍ര്‍ അബ്ബാസ് നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയാവാൻ സാധ്യത ?

 
pix
കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി രാജി വച്ചു. രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി. ഉപരാഷ്ട്രപതി സ്ഥാനത്തെയ്ക്ക് മുഖ്താർ അബ്ബാസിനി പരിഗണിയ്ക്കുന്നുവെന്നാണ് വിവരം.രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ രാജി..രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താ‍ര്‍ അബ്ബാസ് നഖ്വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിംഗിൻ്റേയും കാലാവധി നാളെ അവസാനിക്കുകയാണ്. മുതിർന്ന ബിജെപി നേതാവായ നഖ്‌വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്.

ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താ‍‍ര്‍ അബ്ബാസ് നഖ്വിയേയും ആ‍ര്‍.സി.പി സിംഗിൻ്റേയും പ്രവ‍ര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.

ഇന്ത്യയുടെ 16-ാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച് ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.