ആംആദ്മി പാര്ട്ടിയുടെ എംഎല്എ സോമനാഥ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു
ഉത്തര്പ്രദേശില് ആംആദ്മി പാര്ട്ടിയുടെ എംഎല്എ സോമനാഥ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുപി മുഖ്യമന്ത്രി ആദിത്യനാഥിനും സംസ്ഥാനത്തെ ആശുപത്രികള്ക്കും എതിരെ വിദ്വേഷ പരാമര്ശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിനു മുന്പ് സോമനാഥിന്റെ പുറത്ത് ഒരു യുവാവ് മഷി ഒഴിക്കുകയും ചെയ്തു.അറസ്റ്റിലായ ആം ആദ്മി പാര്ട്ടി എംഎല്എ സോമനാഥ് ഭാരതിയെ 14 ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു. അറസ്റ്റിനെ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അപലപിച്ചു. അമേത്തിയിലും റായബറേലിയിലുമായി സോമനാഥ് ഭാരതിക്കെതിരെ രണ്ട് എഫ്ഐആറുകള് രജിസ്റ്റര് ചെയ്തിരുന്നു.
Jan 12, 2021, 14:12 IST