അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

വന്‍ സ്വീകരണം നല്‍കി എഎപി പ്രവര്‍ത്തകര്‍
 
c m

 മ​ദ്യ​ന​യ​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റു​ചെ​യ്ത ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രി​വാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യി. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്.

വന്‍ സ്വീകരണമാണ് എഎപി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്‌രിവാളിനായി ഒരുക്കിയത്. കേ​സി​ൽ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കെജ്‌രി​വാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യ​ത്. കെജ്‌രി​വാ​ളി​നെ സ്വീ​ക​രി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ആം​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തി​ഹാ​ർ ജ​യി​ലി​നു മു​ന്പി​ൽ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.

ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ജൂ​ണ്‍ ഒ​ന്ന് വ​രെ​യാ​ണ് കെജ്‌രി​വാ​ളി​ന് കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

അതേസമയംമദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ഇഡി ഡല്‍ഹി റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് മെയ് 13ന് കോടതി പരിഗണിക്കും.

ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി പറഞ്ഞു.