തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-അണ്ണാ ഡിഎംകെ സംഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തേക്ക്

തമിഴ്നാട്ടില് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-അണ്ണാ ഡിഎംകെ സംഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള് പുറത്തേക്ക്. ആജ്ഞാപിക്കാന് സഖ്യകക്ഷിയായി ഒരു ദേശീയ പാര്ട്ടിയുടെ ആവശ്യമില്ലെന്ന് ബിജെപിയ്ക്ക് എഐഎഡിഎംകെ താക്കീത് നല്കി.തിരഞ്ഞെടുപ്പില് എടപ്പാടി പളനി സ്വാമി തന്നെയായിരിക്കും എഐഎഡിഎംകെയുടെ മുഖമെന്നും പാര്ട്ടി വ്യക്തമാക്കി.നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്ബോഴും മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി എടപ്പാടി പളനിസ്വാമിയെ അംഗീകരിക്കാന് ബിജെപി ഇതുവരെ തയ്യാറായിരുന്നില്ല. സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ നേതാവ് എടപ്പാടി പളനിസ്വാമിയെ സ്ഥാനാര്ത്ഥിയായി അംഗീകരിക്കുമോ എന്ന ചോദ്യങ്ങള്ക്ക് പ്രകാശ് ജാവദേക്കര് മറുപടി നല്കിയിരുന്നില്ല.ഇതിന് പിന്നാലെയാണ് ബിജെപിയ്ക്ക് മറുപടിയുമായി എഐഎഡിഎംകെ
 
തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-അണ്ണാ ഡിഎംകെ സംഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തേക്ക്

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-അണ്ണാ ഡിഎംകെ സംഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തേക്ക്. ആജ്ഞാപിക്കാന്‍ സഖ്യകക്ഷിയായി ഒരു ദേശീയ പാര്‍ട്ടിയുടെ ആവശ്യമില്ലെന്ന് ബിജെപിയ്ക്ക് എഐഎഡിഎംകെ താക്കീത് നല്‍കി.തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനി സ്വാമി തന്നെയായിരിക്കും എഐഎഡിഎംകെയുടെ മുഖമെന്നും പാര്‍ട്ടി വ്യക്തമാക്കി.നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്ബോഴും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ അംഗീകരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിരുന്നില്ല. സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ നേതാവ് എടപ്പാടി പളനിസ്വാമിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് പ്രകാശ് ജാവദേക്കര്‍ മറുപടി നല്‍കിയിരുന്നില്ല.ഇതിന് പിന്നാലെയാണ്‌ ബിജെപിയ്ക്ക് മറുപടിയുമായി എഐഎഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്.ദ്രാവിഡ പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, ദേശീയ പാര്‍ട്ടിയുടെ ശ്രമം വിജയിക്കില്ലെന്നും അണ്ണാഡിഎംകെ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ പി മുനിസ്വാമി വ്യക്തമാക്കി. സഖ്യത്തില്‍ നിന്ന് കാലുവാരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.2021 ഏപ്രില്‍-മേയ് മാസങ്ങളിലായിട്ടാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.ബിജെപിക്ക് സംസ്ഥാനത്ത് എംഎല്‍എയോ എംപിയോ ഇല്ല. എന്നാല്‍ അണ്ണാഡിഎംകെ ഒന്‍പത് വര്‍ഷമായി അധികാരത്തിലിരിക്കുകയാണ്.