പതഞ്ജലിയുടെ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍

കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്കൃഷ്ണ ഉള്പ്പെടെ അഞ്ച് പേര്ക്കെതിരെ എഫ്.ഐ.ആര്. പതഞ്ജലിയുടെ കൊറോണില് എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്ഐആറില് പറയുന്നു. ജയ്പൂര് പൊലീസാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില് ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങള് തേടിയിരുന്നു. പരസ്യങ്ങള്ക്കും നിരോധനം ഏര്പ്പെടുത്തി. പിന്നാലെയാണ് ജ്യോതി നഗര് പൊലീസ് സ്റ്റേഷനില് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. രാംദേവിനും ആചാര്യ ബാല്കൃഷ്ണക്കും
 

കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. പതഞ്ജലിയുടെ കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങള്‍ തേടിയിരുന്നു. പരസ്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പിന്നാലെയാണ് ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും പുറമെ ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍. സെക്ഷന്‍ 420 -വഞ്ചനാകുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.

ഏ​ഴ് ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാണ് രാംദേവിന്റെ പ​ത​ഞ്ജ​ലി, ആ​യു​ർ‌​വേ​ദ മ​രുന്ന് പു​റ​ത്തി​റ​ക്കിയത്. കൊ​റോ​ണി​ൽ സ്വാ​സാ​രി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാംദേവ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൊണ്ട് 100 ശതമാനവും രോഗവിമുക്തി നേടാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

100 രോഗികള്‍ക്ക് മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി. അവരില്‍ 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ 100 ശതമാനം രോഗമുക്തരാകും. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും രാം ദേവ് അവകാശപ്പെട്ടു.

എന്നാല്‍ ഏതെല്ലാം ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ രജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങള്‍ കേന്ദ്രം പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്.

പ​ത​ഞ്ജ​ലി​യു​ടെ കോ​വി​ഡ് മ​രു​ന്ന് പ​രീ​ക്ഷി​ച്ച ആ​ശു​പ​ത്രി​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ പ​ത​ഞ്ജ​ലി പു​റ​ത്തി​റ​ക്കി​യ കോ​വി​ഡ് മ​രു​ന്ന് പ​രീ​ക്ഷി​ച്ച ആ​ശു​പ​ത്രി​ക്ക് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ നോ​ട്ടീ​സ് അ​യ​ച്ചു. ജ​യ്പു​രി​ലെ നിം​സ് ആ​ശു​പ​ത്രി​ക്കാ​ണ് രാ​ജ​സ്ഥാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടാ​തെ​യാ​ണ് ആ​ശു​പ​ത്രി മ​രു​ന്ന് പ​രീ​ക്ഷി​ച്ച​ത്. നിം​സു​മാ​യി ചേ​ർ​ന്നാ​ണ് മ​രു​ന്ന് വി​ക​സി​പ്പി​ക്കു​ക​യും പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നു​മാ​ണ് പ​ത​ഞ്ജ​ലി​യു​ടെ വാ​ദം.

ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് രോ​ഗം മാ​റു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രാം​ദേ​വും പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദി​ക്സും ചൊ​വ്വാ​ഴ്ച​യാ​ണു കൊ​റോ​ണി​ൽ എ​ന്ന പേ​രി​ൽ പു​തി​യ മ​രു​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്. ഈ ​മ​രു​ന്ന് 280 പേ​രി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ 69 ശ​ത​മാ​നം ആ​ളു​ക​ളു​ടെ​യും ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ 100 ശ​ത​മാ​നം ആ​ളു​ക​ളു​ടെ​യും കോ​വി​ഡ് രോ​ഗം മാ​റി​യെ​ന്നും രാം​ദേ​വ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, മ​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്തി യ​തി​ന്‍റെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളും വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല.

കോ​വി​ഡ് മ​രു​ന്ന് എ​ന്ന ത​ര​ത്തി​ൽ പ​ര​സ്യം ന​ൽ​ക​രു​ത് ആ​യു​ഷ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഏ​ത് ആ​ശു​പ​ത്രി​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്, ഗ​വേ​ഷ​ണ ഫ​ലം എ​ന്ത്, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടോ, മ​രു​ന്നു ത​യാ​റാ​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, ലൈ​സ​ൻ​സി​ന്‍റെ പ​ക​ർ​പ്പ് തു​ടങ്ങി​യ കാ​ര്യ​ങ്ങ​ൾ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്നും ആ​യു​ഷ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.