കൊവാക്സിൻ രണ്ടാം ഡോസ് 12-16 ആഴ്ചക്കുശേഷം മതിയെന്ന് കേന്ദ്ര വിദഗ്ദസമിതി

ഡെൽഹി: കോവിഡ് പ്രതിരോധ വാക്സിനുകളിൽ ഒന്നായ കൊവാക്സിൻ ആദ്യ ഡോസ് എടുത്തവർ രണ്ടാം ഡോസ് 12-16 ആഴ്ചകൾക്കുശേഷം എടുത്താൽ മതിയെന്ന് കേന്ദ്ര വിദഗ്ദസമിതി നിർദ്ദേശം. ഇപ്പോൾ ആദ്യ ഡോസ് കഴിഞ്ഞവർക്കു ആറ് ആഴ്ചയ്ക്കു ശേഷം ആണ് രണ്ടാം ഡോസ് നിർദേശിച്ചിട്ടുള്ളത്. കൊവി ഷീൽഡിന് എട്ടു ആഴ്ചയ്ക്കു ശേഷവും. എന്നാൽ രണ്ടാം ഡോസ് സമയം ദീർഘിപ്പിച്ചാൽ പ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കും എന്ന് വിദഗ്ധർ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല് ഇപ്പോള് സര്ക്കാര് ഈ തീരുമാനത്തിലേക്ക് നീങ്ങുന്നതിനു കാരണം ഇതൊന്നുമല്ല
 
കൊവാക്സിൻ രണ്ടാം ഡോസ് 12-16 ആഴ്ചക്കുശേഷം മതിയെന്ന് കേന്ദ്ര വിദഗ്ദസമിതി
ഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളിൽ ഒന്നായ കൊവാക്സിൻ ആദ്യ ഡോസ് എടുത്തവർ രണ്ടാം ഡോസ് 12-16 ആഴ്ചകൾക്കുശേഷം എടുത്താൽ മതിയെന്ന് കേന്ദ്ര വിദഗ്ദസമിതി നിർദ്ദേശം. ഇപ്പോൾ ആദ്യ ഡോസ് കഴിഞ്ഞവർക്കു ആറ് ആഴ്ചയ്ക്കു ശേഷം ആണ് രണ്ടാം ഡോസ് നിർദേശിച്ചിട്ടുള്ളത്. കൊവി ഷീൽഡിന് എട്ടു ആഴ്ചയ്ക്കു ശേഷവും. എന്നാൽ രണ്ടാം ഡോസ് സമയം ദീർഘിപ്പിച്ചാൽ പ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കും എന്ന് വിദഗ്‌ധർ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് നീങ്ങുന്നതിനു കാരണം ഇതൊന്നുമല്ല എന്ന വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്ത് ആകെ പാളിപ്പോയ വാക്‌സിന്‍ നയത്തിന്റെ ഭാഗമായി കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. ആവശ്യമായ അളവില്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാവാത്ത സ്ഥിതിയില്‍ ആദ്യ ഡോസ് എടുത്തവരുടെ രണ്ടാം ഡോസ് നല്‍കാന്‍ കഴിയുന്നില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി ഈ വൈകിപ്പിക്കല്‍ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് തീര്‍ത്തും അശാസ്ത്രീയമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.
കൊവിഡ് പൊസിറ്റീവായവർക്ക് വാക്സിൻ 6 മാസത്തിന് ശേഷം മതി എന്നതാണ് വിദഗ്‌ധ സമിതി മുന്നോട്ടു വെച്ച മറ്റൊരു നിർദ്ദേശം . കേന്ദ്ര സർക്കാരും ഐസിഎംആറും ആണ് ഐക്കാരായതിൽ ഇനി തീരുമാനം എടുക്കേണ്ടത്.