ഡെല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ഇനി മുതല്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍

ഡെല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഒതുക്കാന് കൊവിഡ് കാലം സുവര്ണാവസരമായി കണ്ട കേന്ദ്രസര്ക്കാര് ഡെല്ഹി കാപ്പിറ്റല് ടെറിട്ടറി നിയമത്തില് വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഇനി ഡെല്ഹി ഭരണകൂടം എന്നു പറഞ്ഞാല് നിയമപരമായി അത് ഡല്ഹി ലഫ്റ്റ്നെന്റ് ഗവര്ണര് എന്നാണ്. ഇതോടെ ഡെല്ഹി നിയമസഭയുടെ പ്രവര്ത്തനരീതിയില് തന്നെ മാറ്റം വരും. ഡെല്ഹി നിയമസഭയുടെ അധികാരാവകാശങ്ങള് പലതും ഇനി ലഫ്റ്റ്നന്റ് ഗവര്ണറിലേക്ക് മാറും.അതുപോലെ നിയമസഭയ്ക്ക് സ്വന്തമായോ ഏതെങ്കിലും കമ്മിറ്റികളോടോ ദൈനം ദിനപ്രവര്ത്തനവുമായി ബന്ധപ്പെട്ട ഭരണപരമായ തീരുമാനം ഒന്നും എടുക്കാനധികാരമുണ്ടാവില്ലനിയമസഭയോ മന്ത്രിസഭയോ
 
ഡെല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ഇനി മുതല്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഒതുക്കാന്‍ കൊവിഡ് കാലം സുവര്‍ണാവസരമായി കണ്ട കേന്ദ്രസര്‍ക്കാര്‍ ഡെല്‍ഹി കാപ്പിറ്റല്‍ ടെറിട്ടറി നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഇനി ഡെല്‍ഹി ഭരണകൂടം എന്നു പറഞ്ഞാല്‍ നിയമപരമായി അത് ഡല്‍ഹി ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ എന്നാണ്. ഇതോടെ ഡെല്‍ഹി നിയമസഭയുടെ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വരും. ഡെല്‍ഹി നിയമസഭയുടെ അധികാരാവകാശങ്ങള്‍ പലതും ഇനി ലഫ്റ്റ്‌നന്റ് ഗവര്‍ണറിലേക്ക് മാറും.
അതുപോലെ നിയമസഭയ്ക്ക് സ്വന്തമായോ ഏതെങ്കിലും കമ്മിറ്റികളോടോ ദൈനം ദിനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഭരണപരമായ തീരുമാനം ഒന്നും എടുക്കാനധികാരമുണ്ടാവില്ല
നിയമസഭയോ മന്ത്രിസഭയോ ഏത് തീരുമാനം എടുക്കുന്നതിനും നടപ്പാക്കുന്നതിനും മുമ്പും എല്‍.ജി.-യുടെ അഭിപ്രായം നിര്‍ബന്ധമായി ചോദിച്ചിരിക്കണം.