തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് എത്രയും വേഗം കസ്‌റ്റംസ് ക്ലിയറൻസ്
അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലിനും കത്തയച്ചു. ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് കൂടുതൽ ബാധിക്കുക ചൈനയെയല്ല, ഇന്ത്യൻ സംരംഭകരെയാണെന്ന് ഗഡ്കരി കത്തിൽ പറഞ്ഞു. ഇന്ത്യൻ സംരംഭകർ പണം നൽകിയശേഷമാണ് ഈ ഉൽപ്പന്നങ്ങൾ എത്തിയത്. കസ്റ്റംസ് അനുമതി വൈകുന്നത് സംരംഭകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ചില കർഷക സംഘടനാപ്രതിനിധികൾ നിവേദനം നൽകിയത് മുൻനിർത്തിയാണ് ഗഡ്കരിയുടെ കത്ത്. കീടനാശിനി തളിക്കുന്ന സ്പ്രെയറുകൾക്ക് അനുമതി
Jun 30, 2020, 06:31 IST
അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലിനും കത്തയച്ചു. ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് കൂടുതൽ ബാധിക്കുക ചൈനയെയല്ല, ഇന്ത്യൻ സംരംഭകരെയാണെന്ന് ഗഡ്കരി കത്തിൽ പറഞ്ഞു. ഇന്ത്യൻ സംരംഭകർ പണം നൽകിയശേഷമാണ് ഈ ഉൽപ്പന്നങ്ങൾ എത്തിയത്. കസ്റ്റംസ് അനുമതി വൈകുന്നത് സംരംഭകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ചില കർഷക സംഘടനാപ്രതിനിധികൾ നിവേദനം നൽകിയത് മുൻനിർത്തിയാണ് ഗഡ്കരിയുടെ കത്ത്. കീടനാശിനി തളിക്കുന്ന സ്പ്രെയറുകൾക്ക് അനുമതി ലഭിക്കാത്തതാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടിയത്