'ചൈനാ ബന്ധം : ന്യൂസ് ക്ലിക്ക് എഡിറ്ററും നിക്ഷേപകനും അറസ്റ്റിൽ.'

 
photo

മോദി ഗവണ്മെന്റ് ചങ്ങലക്കിട്ട പട്ടികളെ പോലെ വളർത്തുന്ന ദേശീയ മാദ്ധ്യമങ്ങളിൽ ബിജെപി ഗവണ്മെന്റിനെ തുറന്നെതിർക്കുന്ന ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനത്തെ പൂട്ടാൻ ചൈന ബന്ധം ആരോപിച്ച് സ്ഥാപനം സീൽ ചെയ്യുകയും, എഡിറ്റർ പ്രബീർ പുർകായസ്‌ഥയെ അറസ്റ്റ് ചെയ്യുകയും ചെയ്ത ദിവസം മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ സചിത്രത്തോടെ വന്ന വാർത്ത ആണിത് 

യു.എ.പി.എക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്‌പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീര്‍ പുർകായസ്‌തയെ 2023 - ഒക്ടോബര്‍ മൂന്നിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. കര്‍ഷകസമരം, പൗരത്വ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളിൽ ഏറ്റവുമധികം കവറേജ് നൽകിക്കൊണ്ട് യൂണിയൻ ഗവണ്മെന്റിന് തലവേദന സൃഷ്‌ടിച്ചത് ന്യൂസ്‌ ക്ലിക്കായിരുന്നു. 

പ്രബീർ പുർകായസ്‌ഥയെ മോചിപ്പിക്കാൻ ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. യു.എ.പി.എ ചുമത്തിയ കേസിൽ പ്രബീറിന്റെ അറസ്‌റ്റും റിമാൻഡും നിയമവിരുദ്ധമെന്ന്‌ കോടതി പ്രഖ്യാപിച്ചു. റിമാൻഡ്‌ അപേക്ഷയുടെ പകർപ്പ്‌ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നൽകിയിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടിയ കോടതി, വാദി ഭാഗത്തിന്റെ ഒരു വാദവും മുഖവിലക്കെടുത്തില്ല.

ചൈനാ ബന്ധം എന്ന് വെണ്ടക്ക നിരത്തി ഒന്നാം പേജിൽ വാർത്തയാക്കിയ മലയാള മനോരമ ഇന്ന് ഏത് പേജിൽ എത്രയിഞ്ച് കോളത്തിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുക എന്നറിയാൻ കൗതുകമുണ്ട്