കേന്ദ്രസ‍‍ര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധവുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

കേന്ദ്രസര്ക്കാര് കൊണ്ടുവന്ന കാര്ഷിക നിയമത്തിനെതിരെ പ്രതിഷേധവുമായെത്തിയ കര്ഷകരും പൊലീസും തമ്മില് ഏറ്റുമുട്ടി. ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗറിലാണ് പൊലീസും കര്ഷകരും തമ്മില് ഏറ്റുമുട്ടിയത്. പൊലീസ് തീര്ത്ത ബാരിക്കേഡ് കര്ഷകര് ട്രാക്റ്റര് ഓടിച്ചുകയറ്റിയാണ് തകര്ത്തത്.ഇതിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. ട്രാക്ടര് ബാരിക്കേഡുകള്ക്ക് മുകളിലേക്ക് ഓടിച്ച് കയറ്റുമ്പോള് പൊലീസ് തടയാന് ശ്രമിക്കുന്നുണ്ടെങ്കിലും കഷകരുടെ പ്രതിഷേധത്തിന് മുന്നില് ബാരിക്കേഡുകള് തകര്ന്നുവീഴുന്നത് വീഡിയോയില് വ്യക്തം.ആഴ്ചകളായി ദില്ലി അതിര്ത്തികളില് തുടരുന്ന പ്രതിഷേധം കൂടുതല് കര്ഷകരിലേക്ക് വ്യാപിച്ചിരിക്കുകയാണ്.കേന്ദ്രമന്ത്രിമാരുമായി പലതവണ ചര്ച്ചകള് നടത്തിയെങ്കിലും സമവായമാകാതെ പിരിഞ്ഞു.കാര്ഷികര
 
കേന്ദ്രസ‍‍ര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധവുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

കേന്ദ്രസ‍‍ര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധവുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗറിലാണ് പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസ് തീര്‍ത്ത ബാരിക്കേഡ് കര്‍ഷകര്‍ ട്രാക്റ്റര്‍ ഓടിച്ചുകയറ്റിയാണ് തകര്‍ത്തത്.ഇതിന്റെ വീ‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ട്രാക്ടര്‍ ബാരിക്കേഡുകള്‍ക്ക് മുകളിലേക്ക് ഓടിച്ച്‌ കയറ്റുമ്പോള്‍ പൊലീസ് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ ബാരിക്കേഡുകള്‍ തകര്‍ന്നുവീഴുന്നത് വീഡിയോയില്‍ വ്യക്തം.ആഴ്ചകളായി ദില്ലി അതിര്‍ത്തികളില്‍ തുടരുന്ന പ്രതിഷേധം കൂടുതല്‍ കര്‍ഷകരിലേക്ക് വ്യാപിച്ചിരിക്കുകയാണ്.കേന്ദ്രമന്ത്രിമാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായമാകാതെ പിരിഞ്ഞു.കാര്‍ഷികര നിയമം പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകസംഘടനകള്‍ വ്യക്തമാക്കുന്നത്.