ഇന്ത്യയില് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം
ഇന്ത്യയില് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വന് വര്ധനയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 19,610 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത് 384 മരണവും റിപ്പോര്ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,197 ആയി. മരണം 16,487. ഇതുവരെ 3,21,774 പേരാണ് രോഗത്തെ അതിജീവിച്ചത്. നിലവില് 2,10,880 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെ രൂക്ഷം.
Jun 29, 2020, 13:14 IST