കോവിഡ് ചികിത്സയ്ക്ക് ഡെക്സാമെത്താസോണ് മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
സ്റ്റിറോയ്ഡ് ഡ്രഗ് എന്ന രീതിയില് ഡെക്സാമെത്താസോണ് ഉപയോഗിക്കാനാണു കേന്ദ്രം ശനിയാഴ്ച അനുമതി നല്കിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളിലാകും ഈ മരുന്ന് ഉപയോഗിക്കുക. ഗുരുതരാവസ്ഥയിലാണു കോവിഡ് രോഗികളുടെ ജീവന് രക്ഷിക്കാന് ഡെക്സാമെത്താസോണ് ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഗവേഷകര് പരീക്ഷണത്തില് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ലോകാരോഗ്യ സംഘടന ഡെക്സാമെത്താസോണിന്റെ ഉത്പാദനം വര്ധിപ്പിക്കാന് നിര്ദേശം നല്കി.ഇതിനു പിന്നാലെയാണ് ഇന്ത്യയും ഡെക്സാമെത്താസോണ് ഉപയോഗം അനുവദിക്കുന്നത്. കൃത്രിമശ്വാസം നല്കേണ്ട അവസ്ഥയില് ആശുപത്രികളിലെത്തുകയും തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന കോവിഡ് രോഗികള്ക്കാണ് വിദേശരാജ്യങ്ങളില് ഡെക്സാമെത്താസോണ് നല്കിവരുന്നത്