ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷത്തെച്ചൊല്ലി കര്‍ഷകര്‍ക്കിടയില്‍ ഭിന്നത

റിപ്പബ്ലിക് ദിനത്തില് സംഘടിപ്പിച്ച ട്രാക്ടര് റാലിയിലുണ്ടായ സംഘര്ഷത്തെച്ചൊല്ലി കര്ഷകര്ക്കിടയില് ഭിന്നത. നിശ്ചയിച്ചിരിക്കുന്ന പാര്ലമന്റ് മാര്ച്ച് പിന്ലിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. വീണ്ടും സംഘര്ഷത്തിനിടയായാല് വന്തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇവര് വിലയിരുത്തി. ഇന്നലെ സങ്കര്ഷം രൂക്ഷമായപ്പോള്തന്നെ അവയെ തള്ളി കര്ഷക സംഘടനാ നേതാക്കള് രംഗത്തുവന്നിരുന്നു.എന്നാല് കാര്ഷിക നിയമങ്ങള് പിന്വലിക്കാതെ സമരത്തില് നിന്നും പിന്നോട്ടില്ലെന്ന നിലപാടില് സമരം കടുപ്പിക്കാനൊരുങ്ങുമെന്നും ഒരു വിഭാഗം ഉറച്ചു നില്ക്കുകയാണ്. ഫെബ്രുവരി ഒന്നിനു നടത്താന് നിശ്ചയിച്ച പാര്ലെന്റ് മാര്ച്ചുമായി മുന്നോട്ടുപോകണമനെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇന്നു നടക്കാനിരിക്കുന്ന സംയുക്ത
 
ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷത്തെച്ചൊല്ലി കര്‍ഷകര്‍ക്കിടയില്‍ ഭിന്നത

റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷത്തെച്ചൊല്ലി കര്‍ഷകര്‍ക്കിടയില്‍ ഭിന്നത. നിശ്ചയിച്ചിരിക്കുന്ന പാര്‍ലമന്റ് മാര്‍ച്ച് പിന്‍ലിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. വീണ്ടും സംഘര്‍ഷത്തിനിടയായാല്‍ വന്‍തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇവര്‍ വിലയിരുത്തി. ഇന്നലെ സങ്കര്‍ഷം രൂക്ഷമായപ്പോള്‍തന്നെ അവയെ തള്ളി കര്‍ഷക സംഘടനാ നേതാക്കള്‍ രംഗത്തുവന്നിരുന്നു.
എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ സമരം കടുപ്പിക്കാനൊരുങ്ങുമെന്നും ഒരു വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. ഫെബ്രുവരി ഒന്നിനു നടത്താന്‍ നിശ്ചയിച്ച പാര്‍ലെന്റ് മാര്‍ച്ചുമായി മുന്നോട്ടുപോകണമനെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇന്നു നടക്കാനിരിക്കുന്ന സംയുക്ത കിസാന്‍ യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച് തീരുമാനമാകും. സമാധാന പരമായി നടത്താന്‍ തീരുമാനിച്ച സമരം എങ്ങനെയാണ് അക്രമാസക്തമായതെന്നും ചര്‍ച്ചയില്‍ വിലയിരുത്തും.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഡല്‍ഹി കനത്ത പോലീസ് സുരക്ഷയിലാണ്. ചെങ്കോട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ട്രാക്ടര്‍ റാലിയില്‍ 15 കേസുകളാണ് ഉള്ളത്.