പശ്ചിമബംഗാളില്‍ പ്ലാസ്റ്റിക് ഫാക്ടറിയില് ഉണ്ടായ സ്ഫോടനത്തില് നാല് പേര്‍ കൊല്ലപ്പെട്ടു
പശ്ചിമബംഗാളില് പ്ലാസ്റ്റിക് ഫാക്ടറിയില് ഉണ്ടായ സ്ഫോടനത്തില് നാല് പേര് കൊല്ലപ്പെടുകയും നാല് പേര്ക്ക് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തു. ബംഗാളിലെ മാള്ഡ ജില്ലയിലെ സൂജാപ്പൂരിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയോടെയാണ് സ്ഫോടനം നടന്നത്.കൊല്ലപ്പെട്ട നാല് പേരും ഫാക്ടറിയിലെ ജീവനക്കാരാണ്. അപകടം നടന്നയുടന് പോലീസും അഗ്നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവര്ത്തനത്തിന് നേതൃത്വം നല്കി. തകര്ന്ന കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിയവരെ ഇരു സേനാ വിഭാഗങ്ങളും ചേര്ന്ന പുറത്തെത്തിച്ചു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Nov 19, 2020, 21:16 IST
പശ്ചിമബംഗാളില്‍ പ്ലാസ്റ്റിക് ഫാക്ടറിയില് ഉണ്ടായ സ്ഫോടനത്തില് നാല് പേര് കൊല്ലപ്പെടുകയും നാല് പേര്ക്ക് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തു. ബംഗാളിലെ മാള്ഡ ജില്ലയിലെ സൂജാപ്പൂരിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയോടെയാണ് സ്ഫോടനം നടന്നത്.
കൊല്ലപ്പെട്ട നാല് പേരും ഫാക്ടറിയിലെ ജീവനക്കാരാണ്. അപകടം നടന്നയുടന് പോലീസും അഗ്നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവര്ത്തനത്തിന് നേതൃത്വം നല്കി. തകര്ന്ന കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിയവരെ ഇരു സേനാ വിഭാഗങ്ങളും ചേര്ന്ന പുറത്തെത്തിച്ചു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.