കര്‍ഷക സമരം: ഡല്‍ഹി-യു.പി റോഡ്‌ അടച്ചു, അമിത്ഷായുടെ വസതിയില്‍ യോഗം

കര്ഷക പ്രക്ഷോഭം തുടരുന്നതിനിടെ സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി. കര്ഷക നേതാക്കളുമായി ചൊവ്വാഴ്ച നടത്തിയ ചര്ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച.ഇതിനിടെ ഡല്ഹി-നോയിഡ അതിര്ത്തിയില് തുടര്ച്ചയായ രണ്ടാം ദിവസവും കര്ഷകര് കുത്തിയിരിപ്പ് സമരം തുടര്ന്നതോടെ ഉത്തര്പ്രദേശിനെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് അടച്ചിടുന്നതിലേക്ക് നയിച്ചു. ഡല്ഹിയിലേക്ക് പോകാന് മറ്റു പാതകള് ഉപയോഗിക്കാന് നോയിഡ പോലീസ് യാത്രക്കാര്ക്ക് നിര്ദേശം
 
കര്‍ഷക സമരം: ഡല്‍ഹി-യു.പി റോഡ്‌ അടച്ചു, അമിത്ഷായുടെ വസതിയില്‍ യോഗം

കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി. കര്‍ഷക നേതാക്കളുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച.
ഇതിനിടെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം തുടര്‍ന്നതോടെ ഉത്തര്‍പ്രദേശിനെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് അടച്ചിടുന്നതിലേക്ക് നയിച്ചു. ഡല്‍ഹിയിലേക്ക് പോകാന്‍ മറ്റു പാതകള്‍ ഉപയോഗിക്കാന്‍ നോയിഡ പോലീസ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കര്‍ഷകരാണ് ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലേയും ഹരിയാണയിലേയും കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ എത്തിയവരാണിവര്‍.