ക‍ർഷക സമരം ഒമ്പതാം ദിവസം; നിയമം പിൻവലിക്കണം, ഉറച്ച് കർഷകര്‍, വീണ്ടും ചർച്ച

വിവാദ കാര്ഷിക നിയമം പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിര്ത്തികളില് സമരം നടത്തുന്ന കര്ഷകരുമായി സംഘടനകളുമായി കേന്ദ്രം വീണ്ടും ചര്ച്ച നടത്തും. ഇന്നലെ നടന്ന ചര്ച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചര്ച്ച നടത്താന് തീരുമാനിച്ചത്. താങ്ങുവിലയില് മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്ഷകര്. യോഗത്തില് കേന്ദ്രം മുമ്പോട്ട് വച്ച നിര്ദ്ദേശങ്ങള് ഇന്ന് സിംഘുവില് ചേരുന്ന കര്ഷക സംഘടനകളുടെ യോഗം വിലയിരുത്തും. വിവാദ നിയമങ്ങള് പിന്വലിക്കണമെന്നും അതിനായി പ്രത്യേക പാര്ലമെന്റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്ഷകരുടെ
 
ക‍ർഷക സമരം ഒമ്പതാം ദിവസം; നിയമം പിൻവലിക്കണം, ഉറച്ച് കർഷകര്‍,  വീണ്ടും ചർച്ച

വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകരുമായി സംഘടനകളുമായി കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ നടന്ന ചര്‍ച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്ചര്‍ച്ച പരാജപ്പെട്ടത്.കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകള്‍ ഇറക്കാം എന്നതായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കര്‍ഷക സംഘടന നേതാക്കള്‍ അംഗീകരിച്ചില്ല. ദില്ലി അതിര്‍ത്തികളില്‍ തുടരുന്ന സമരം എട്ട് ദിവസം പിന്നിട്ടു. ദില്ലി-യുപി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ദില്ലി അതിര്‍ത്തികള്‍ കടന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പാതകളില്‍ നില്‍ക്കുകയാണ്.