കര്‍ഷക സമരം: അമിത് ഷാ ചര്‍ച്ച നടത്തുന്നു

കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്ഷക സംഘടനകളുടെ 13 നേതാക്കള് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്ച്ച നടത്തുന്നു. അമിത് ഷായുടെ വസതിയില്വച്ച് ചര്ച്ച നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം വേദി മാറ്റി. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയില്നിന്ന് കിലോമീറ്ററുകള് അകലെയുള്ള അഗ്രിക്കള്ച്ചറല് ഇന്സ്റ്റിറ്റ്യൂട്ട് കാമ്പസിലേക്കാണ് വേദി മാറ്റിയത്. മാധ്യമങ്ങളെ ഒഴിവാക്കാനാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.കര്ഷക സംഘടനകളുമായി കേന്ദ്ര സര്ക്കാര് നാളെ ആറാംഘട്ട ചര്ച്ച നടത്താനിരിക്കെയാണ് ഒരു വിഭാഗം കര്ഷകരെ അമിത് ഷാ
 
കര്‍ഷക സമരം: അമിത് ഷാ ചര്‍ച്ച നടത്തുന്നു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ 13 നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുന്നു. അമിത് ഷായുടെ വസതിയില്‍വച്ച് ചര്‍ച്ച നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം വേദി മാറ്റി. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിലേക്കാണ് വേദി മാറ്റിയത്. മാധ്യമങ്ങളെ ഒഴിവാക്കാനാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.
കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ ആറാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് ഒരു വിഭാഗം കര്‍ഷകരെ അമിത് ഷാ അനുരഞ്ജന ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. രണ്ട് സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 
അതിനിടെ തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.