ഗുജറാത്തിൽ നൂറിലധികം ആദിവാസികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയതിന് 9 പേർക്കെതിരെ എഫ്ഐആർ

ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഒരു ഗ്രാമത്തിലെ ആദിവാസികളെ വിദേശത്ത് നിന്ന് ശേഖരിച്ച പണം ഉപയോഗിച്ച് മതം മാറ്റാൻ പ്രലോഭിപ്പിച്ചുന്നു ആരോപിച്ച് ലണ്ടനിൽ താമസിക്കുന്ന ഒരു സ്വദേശി ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ അമോദ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അമോദ് താലൂക്കിലെ കങ്കരിയ ഗ്രാമവാസികളായ “വാസവ ഹിന്ദു” സമുദായത്തിലെ 37 കുടുംബങ്ങളിലെ 100-ലധികം ആദിവാസികൾക്ക് പണം വാഗ്ദാനം ചെയ്ത് അവരുടെ വിശ്വാസം മാറ്റാൻ പ്രേരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത് എന്ന് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ആദിവാസി സമൂഹത്തിലെ
 
ഗുജറാത്തിൽ നൂറിലധികം ആദിവാസികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയതിന് 9 പേർക്കെതിരെ എഫ്ഐആർ

ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഒരു ഗ്രാമത്തിലെ ആദിവാസികളെ വിദേശത്ത് നിന്ന് ശേഖരിച്ച പണം ഉപയോഗിച്ച് മതം മാറ്റാൻ പ്രലോഭിപ്പിച്ചുന്നു ആരോപിച്ച് ലണ്ടനിൽ താമസിക്കുന്ന ഒരു സ്വദേശി ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ അമോദ് പോലീസ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തു. അമോദ് താലൂക്കിലെ കങ്കരിയ ഗ്രാമവാസികളായ “വാസവ ഹിന്ദു” സമുദായത്തിലെ 37 കുടുംബങ്ങളിലെ 100-ലധികം ആദിവാസികൾക്ക് പണം വാഗ്ദാനം ചെയ്ത് അവരുടെ വിശ്വാസം മാറ്റാൻ പ്രേരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത് എന്ന് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആദിവാസി സമൂഹത്തിലെ അംഗങ്ങൾക്കിടയിലെ ദുർബലമായ സാമ്പത്തിക സ്ഥിതിയും നിരക്ഷരതയും മുതലെടുത്ത് ദീർഘകാലമായി അവരെ ഇസ്ലാം മതത്തിലേക്ക് വശീകരിച്ചു വരികയായിരുന്നു എന്നാണ് എഫ് ഐ ആറിലുള്ളത്. ഗുജറാത്ത് മതസ്വാതന്ത്ര്യം (ഭേദഗതി) ആക്ട്, സെക്ഷൻ 120 (ബി) (ക്രിമിനൽ ഗൂഢാലോചന), 153 (ബി) (സി) (അസ്വാരസ്യം ഉണ്ടാക്കാൻ സാധ്യതയുള്ള നിയമം), 506 (2) ( ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.