ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്; അക്രമിയെത്തിയത് അഭിഭാഷകന്റെ വേഷത്തിൽ

 
police
ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്. അഭിഭാഷകൻ്റെ വേഷത്തിലെത്തിയ അക്രമിയാണ് വെടിവെച്ചത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ് സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.

അഭിഭാഷകൻ്റെ വേഷത്തിലാണ് ആക്രമി എത്തിയത്. നാല് റൗണ്ട് വെടിവച്ചെന്നാണ് വിവരം. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. അക്രമിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്; അക്രമിയെത്തിയത് അഭിഭാഷകന്റെ വേഷത്തിൽ