പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നാളെ
 Jun 23, 2024, 12:52 IST
                                            
                                        
                                     
                                        
                                     
                                        
                                    
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നാളെ മുതല്‍ ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കടുത്ത വെല്ലവിളിയുയര്‍ത്താന്‍ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് മുന്നിലുള്ളത് നിരവധി രാഷ്ട്രീയ വിഷയങ്ങളാണ്. നീറ്റ്-നെറ്റ് പരീക്ഷാ വിവാദം മുതല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ ഉയര്‍ത്തിയ ഓഹരി കുംഭകോണ ആരോപണം വരെ ഇന്ത്യ മുന്നണിയുടെ ആവനാഴിയില്‍ അമ്പുകളായി കാത്തിരിക്കുകയാണ്.
                                    
                                    