അഞ്ച് സംസ്ഥാനങ്ങൾ വീണ്ടും ലോക്ക്ഡൗൺ നീട്ടി

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ. അസം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടിയത്.ഞായറാഴ്ച രാവിലെ മുതൽ ഗുവാഹത്തി അടക്കമുള്ള പ്രദേശങ്ങളിൽ 14 ദിവസത്തെ ലോക്ക്ഡൗണാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12 വരെയാണ് ലോക്ക്ഡൗൺ. ജൂലൈ 31 വരെയാണ് പശ്ചിമ ബംഗാളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 വരെയാണ് ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഈ തിയതിയാണ് നിലവിൽ ജൂലൈയിലേക്ക് നീട്ടിയിരിക്കുന്നത്. സ്കൂൾ, കോളജ്
 

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ. അസം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടിയത്.
ഞായറാഴ്ച രാവിലെ മുതൽ ഗുവാഹത്തി അടക്കമുള്ള പ്രദേശങ്ങളിൽ 14 ദിവസത്തെ ലോക്ക്ഡൗണാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12 വരെയാണ് ലോക്ക്ഡൗൺ. ജൂലൈ 31 വരെയാണ് പശ്ചിമ ബംഗാളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 വരെയാണ് ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഈ തിയതിയാണ് നിലവിൽ ജൂലൈയിലേക്ക് നീട്ടിയിരിക്കുന്നത്. സ്‌കൂൾ, കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.