മുന്‍ ആസാം മന്ത്രിയും എംഎല്‍എയുമായ അജന്ത നിയോഗിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

മുന് ആസാം മന്ത്രിയും എംഎല്എയുമായ അജന്ത നിയോഗിനെ കോണ്ഗ്രസ് പാര്ട്ടിയില്നിന്നും പുറത്താക്കി. പാര്ട്ടിവിരുദ്ധ പ്രവര്ത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്. മുന് മുഖ്യമന്ത്രി തരുണ് ഗോഗോയിയുടെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ഭാഗവുമായിരുന്ന നിയോഗ് ബിജെപിയില് ചേര്ന്നേക്കുമെന്ന അഭ്യൂഹം നിലനില്ക്കെയാണ് നടപടി.ഗോലഘട്ട് മണ്ഡലത്തില് നിന്ന് നാല് തവണ എംഎല്എയായ നിയോഗ് അടുത്തിടെ മുഖ്യമന്ത്രി സര്ബാനന്ദ സോനോവാളിനെയും നോര്ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്സ് കണ്വീനര് ഹിമന്ത ബിശ്വ ശര്മയെയും സന്ദര്ശിച്ചിരുന്നു.ഇതിനു പിന്നാലെ ഇവര്ക്ക് കോണ്ഗ്രസ് കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു. എന്നാല്
 
മുന്‍ ആസാം മന്ത്രിയും എംഎല്‍എയുമായ അജന്ത നിയോഗിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

മുന്‍ ആസാം മന്ത്രിയും എംഎല്‍എയുമായ അജന്ത നിയോഗിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്‍റെ മന്ത്രിസഭയുടെ ഭാഗവുമായിരുന്ന നിയോഗ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് നടപടി.ഗോലഘട്ട് മണ്ഡലത്തില്‍ നിന്ന് നാല് തവണ എം‌എല്‍‌എയായ നിയോഗ് അടുത്തിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെയും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മയെയും സന്ദര്‍ശിച്ചിരുന്നു.ഇതിനു പിന്നാലെ ഇവര്‍ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസിനോട് പ്രതികരിക്കാന്‍ നിയോഗ് തയാറായില്ല.