പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോകറൻസി ബിൽ അവതരിപ്പിച്ചേക്കും

നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സർക്കാർ ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള ബിൽ അവതരിപ്പിക്കാൻ സാധ്യത. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ച് വശീകരിക്കുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനും ഇത്തരം കറൻസികൾ ഉപയോഗിക്കുന്നുവെന്ന ആശങ്കകൾക്കിടെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഇന്റർനെറ്റിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന വികേന്ദ്രീകൃത ഡിജിറ്റൽ പണമാണ് ക്രിപ്റ്റോകറൻസി. നിലവിൽ, രാജ്യത്ത് ക്രിപ്റ്റോകറൻസികളുടെ ഉപയോഗത്തിന് പ്രത്യേക നിയന്ത്രണങ്ങളോ നിരോധനമോ ഇല്ല. ഈ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുതിർന്ന ഉദ്യോഗസ്ഥരുമായി ക്രിപ്റ്റോകറൻസികളെ കുറിച്ച് നടത്തിയ ചർച്ചയിൽ
 
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോകറൻസി ബിൽ അവതരിപ്പിച്ചേക്കും

നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സർക്കാർ ക്രിപ്‌റ്റോകറൻസികളെക്കുറിച്ചുള്ള ബിൽ അവതരിപ്പിക്കാൻ സാധ്യത. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ച് വശീകരിക്കുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനും ഇത്തരം കറൻസികൾ ഉപയോഗിക്കുന്നുവെന്ന ആശങ്കകൾക്കിടെയാണ് സർക്കാരിന്റെ പുതിയ നീക്കം.

ഇന്റർനെറ്റിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വികേന്ദ്രീകൃത ഡിജിറ്റൽ പണമാണ് ക്രിപ്‌റ്റോകറൻസി. നിലവിൽ, രാജ്യത്ത് ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗത്തിന് പ്രത്യേക നിയന്ത്രണങ്ങളോ നിരോധനമോ ​​ഇല്ല. ഈ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുതിർന്ന ഉദ്യോഗസ്ഥരുമായി ക്രിപ്‌റ്റോകറൻസികളെ കുറിച്ച് നടത്തിയ ചർച്ചയിൽ പ്രശ്‌നം കൈകാര്യം ചെയ്യാൻ ശക്തമായ നിയന്ത്രണ നടപടികൾ കൈക്കൊള്ളുമെന്നാണ് സൂചന. കേന്ദ്ര കാബിനറ്റ് അനുമതി നൽകിക്കഴിഞ്ഞാൽ, ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ക്രിപ്‌റ്റോകറൻസികളുടെ ബിൽ അവതരിപ്പിച്ചേക്കും.