ഹരിയാണയില്‍ ഡിസംബര്‍ 14 മുതല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനം

ഹരിയാണയില് ഡിസംബര് 14 മുതല് വിദ്യഭ്യാസ സ്ഥാപനങ്ങള് തുറക്കാന് തീരുമാനം. മുതിര്ന്ന ക്ലാസുകളിലെ വിദ്യാര്ഥികള്ക്കാണ് അധ്യായനം പുനരാരംഭിക്കുന്നത്. ക്ലാസുകളില് പങ്കെടുക്കാന് 72 മണിക്കൂറിനുള്ളിലുള്ള മെഡിക്കല് സര്ട്ടിഫിക്കറ്റ് വിദ്യാര്ഥികള് നിര്ബന്ധമായും ഹജരാക്കുകയും വേണം.രാവിലെ 10 മണിമുതല് ഒരുമണി വരെയാണ് ക്ലാസുകള് നടക്കുക. സര്ക്കാര് സ്വകാര്യ സ്കൂളുകളിലെ 10,12 ക്ലാസുകളിലെ വിദ്യാര്ഥികള്ക്ക് ഡിസംബര് 14 മുതലും ഒന്പത്, 11 ക്ലാസുകളിലെ വിദ്യാര്ഥികള്ക്ക് ഡിസംബര് 21 നും ക്ലാസുകള് ആരംഭിക്കും.കോവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരിക്കും ക്ലാസുകള് നടക്കുക. അധ്യാപകരെയും വിദ്യാര്ഥികളെയും താപനില പരിശേധിക്കുകയും
 
ഹരിയാണയില്‍ ഡിസംബര്‍ 14 മുതല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനം

ഹരിയാണയില്‍ ഡിസംബര്‍ 14 മുതല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനം. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അധ്യായനം പുനരാരംഭിക്കുന്നത്. ക്ലാസുകളില്‍ പങ്കെടുക്കാന്‍ 72 മണിക്കൂറിനുള്ളിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഹജരാക്കുകയും വേണം.
രാവിലെ 10 മണിമുതല്‍ ഒരുമണി വരെയാണ് ക്ലാസുകള്‍ നടക്കുക. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളിലെ 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 14 മുതലും ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 21 നും ക്ലാസുകള്‍ ആരംഭിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക. അധ്യാപകരെയും വിദ്യാര്‍ഥികളെയും താപനില പരിശേധിക്കുകയും പനി ഉള്ളവരെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കില്ലയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സൗജന്യ മെഡിക്കല്‍ പരിശോധനയ്ക്കുള്ള സംവിധാനം ജില്ലാ ഭരണകൂടം സജ്ജമാക്കും.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് മാര്‍ച്ച് മുതല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്‌കൂളുകള്‍ തുറക്കാൻ തീരുമാനമെടുക്കാം.