ഹൈദരാബാദില്‍ വ്യാപാരികള്‍ സ്വയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഹൈദരാബാദില് വ്യാപാരികള് സ്വയം ലോക് ഡൗണ് പ്രഖ്യാപിച്ചു. ഹൈദരാബാദ് ഓള്ഡ് സിറ്റിയിലെയും സെക്കന്ദരാബാദിലെയും വ്യാപാരി സമൂഹമമാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂട്ടായി ഇങ്ങനെയൊരു തീരുമാനത്തില് എത്തിയത്. ഇതനുസരിച്ച് വരുന്ന ഞായറാഴ്ച മുതല് ജൂലൈ എട്ടുവരെ കടകള് അടച്ചിടാനാണ് തീരുമാനം. ചാര്മിനാറിന്റെ പരിസരത്തുള്ള ലോകപ്രശസ്തമായ ലാഡ് ബസാര്(വള വില്പന കമ്പോളം ) ബീഗം ബസാര്, റാണിഗഞ്ചിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള് എന്നിവ അടച്ചിടും. തെലങ്കാനയില് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 800ന് മുകളില് കോവിഡ് കേസുകളാണ് പുറത്തു
 

ഹൈദരാബാദ്:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ വ്യാപാരികള്‍ സ്വയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെയും സെക്കന്ദരാബാദിലെയും വ്യാപാരി സമൂഹമമാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂട്ടായി ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത്. 
ഇതനുസരിച്ച് വരുന്ന ഞായറാഴ്ച മുതല്‍ ജൂലൈ  എട്ടുവരെ കടകള്‍ അടച്ചിടാനാണ് തീരുമാനം. ചാര്‍മിനാറിന്റെ പരിസരത്തുള്ള ലോകപ്രശസ്തമായ ലാഡ് ബസാര്‍(വള വില്‍പന കമ്പോളം )  ബീഗം ബസാര്‍,  റാണിഗഞ്ചിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും. 
തെലങ്കാനയില്‍  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 800ന് മുകളില്‍ കോവിഡ് കേസുകളാണ് പുറത്തു വരുന്നത്. ഇതില്‍ ഭൂരിഭാഗവും ഹൈദരാബാദിലാണ്. പൊതുജനങ്ങള്‍ കച്ചവട കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഏറാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വ്യാപാരി സമൂഹം സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.