ചെന്നൈയിൽ അടുത്ത 3 ദിവസത്തേക്ക് കൂടി അതിശക്ത മഴയെന്ന് ഐഎംഡി

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂറു കൂടി കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടിലെ നാഗപട്ടണം, റാണിപേട്ട്, സേലം എന്നിവ ഉൾപ്പെടുന്ന 14 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിഗതികളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചു. 2015-ലെ വെള്ളപ്പൊക്കത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരും പൊതുജനങ്ങളും മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫലപ്രദമായ ദുരിതാശ്വാസ-രക്ഷാ തന്ത്രങ്ങൾക്കായി പ്രവർത്തിച്ചു വരികയാണ്. ചെന്നൈയുടെ പരിസര പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് തമിഴ്നാടിന്റെ
 
ചെന്നൈയിൽ അടുത്ത 3 ദിവസത്തേക്ക് കൂടി അതിശക്ത മഴയെന്ന് ഐഎംഡി

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂറു കൂടി കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്ടിലെ നാഗപട്ടണം, റാണിപേട്ട്, സേലം എന്നിവ ഉൾപ്പെടുന്ന 14 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിഗതികളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചു. 2015-ലെ വെള്ളപ്പൊക്കത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരും പൊതുജനങ്ങളും മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫലപ്രദമായ ദുരിതാശ്വാസ-രക്ഷാ തന്ത്രങ്ങൾക്കായി പ്രവർത്തിച്ചു വരികയാണ്. ചെന്നൈയുടെ പരിസര പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാടിന്റെ അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും മഴ ലഭിച്ചേക്കും.