മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ചകളെ കുറിച്ച്‌ ഏകദേശ ധാരണയായി

മലങ്കര സഭാ തര്ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചര്ച്ചകളെ കുറിച്ച് ഏകദേശ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമെന്ന നിലയിലാണ് മോദി സഭാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഈ നീക്കം വിജയിച്ചാല് അത് കേരളത്തിലെ ബിജെപിയു ഗെയിം ചെയ്ഞ്ചറായി മാറുമെന്നാണ് വിലയിരുത്തുന്നത്. അടുത്ത ദിവസങ്ങളിലായി നടത്തുന്ന ചര്ച്ചയില് ഓര്ത്തോഡോക്സ് യാക്കോബായ സഭകളില് നിന്ന് മൂന്ന് വൈദികര് വീതം പങ്കെടുക്കുമെന്ന് കേന്ദ്ര സര്ക്കാര് വൃത്തങ്ങള് അറിയിക്കുന്നത്.സഭകളുമായി വെവ്വേറെ നടത്തുന്ന ചര്ച്ചയില് ഇരു സഭകളുടെയും ആശങ്ക
 
മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ചകളെ കുറിച്ച്‌ ഏകദേശ ധാരണയായി

മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ചകളെ കുറിച്ച്‌ ഏകദേശ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമെന്ന നിലയിലാണ് മോദി സഭാ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്. ഈ നീക്കം വിജയിച്ചാല്‍ അത് കേരളത്തിലെ ബിജെപിയു ഗെയിം ചെയ്ഞ്ചറായി മാറുമെന്നാണ് വിലയിരുത്തുന്നത്. അടുത്ത ദിവസങ്ങളിലായി നടത്തുന്ന ചര്‍ച്ചയില്‍ ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭകളില്‍ നിന്ന് മൂന്ന് വൈദികര്‍ വീതം പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.സഭകളുമായി വെവ്വേറെ നടത്തുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും ആശങ്ക പ്രധാനമന്ത്രി കേള്‍ക്കും. 28, 29 ദിവസങ്ങളിലാകും ചര്‍ച്ച എന്നാണ് സൂചന. ഡിസംബര്‍ 28 നാണ് പ്രധാനമന്ത്രി ഓര്‍ത്തോഡോക്‌സ് സഭയുടെ വൈദികരുമായി ചര്‍ച്ച നടത്തുന്നത്. ഓര്‍ത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച്‌ സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രോപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.യാക്കോബായ സഭയെ പ്രതിനിധീകരിച്ച്‌ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.വെവ്വേറെ നടക്കുന്ന ചര്‍ച്ചകളില്‍ ഇരു സഭകള്‍ക്കും ഒരു മണിക്കൂറില്‍ അധികം സമയം പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍ മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കും എന്നാണ് സൂചന. ആദ്യ ഘട്ട ചര്‍ച്ചയില്‍ സഭകളുടെ ആശങ്കകള്‍ പ്രധാനമന്ത്രി കേള്‍ക്കും. പ്രശ്‌ന പരിഹാരത്തിന് ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്താകും തുടര്‍ നടപടികള്‍. സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ അത് കൂടി കണക്കിലെടുത്താകും പ്രശ്‌ന പരിഹാര നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ ഇടപെടലില്‍ രാഷട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. സഭാ തര്‍ക്കം രമ്യമായി പരിഹരിക്കാനായാല്‍ അത് ബിജെപിക്ക് നേട്ടമാകും എന്ന കാര്യത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തര്‍ക്കമില്ല. കേരളത്തിലെ പ്രബലമായ രണ്ട് ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാനായാല്‍ കേരളത്തില്‍ അനായാസം ഭരണം പിടിക്കാമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.