2020 ജൂൺ 29 സ്റ്റാറ്റിസ്റ്റിക്സ് ദിനം ആയി ആഘോഷിക്കുന്നു

ന്യൂഡൽഹി, ജൂൺ 28, 2020:ദൈനംദിന ജീവിതത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ ഉപയോഗം ജനപ്രിയമാക്കുന്നതിനും നയങ്ങൾ രൂപപ്പെടുത്തുന്നതിന് സ്ഥിതിവിവരശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സർക്കാർ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുകയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം സ്ഥാപിക്കുന്നതിനു നൽകിയ വിലമതിക്കാനാവാത്ത സംഭാവകളെ മാനിച്ച് പ്രൊഫ. പി. സി. മഹലനോബിസിന്റെ ജന്മവാർഷിക ദിനമായ ജൂൺ 29 ആണ് സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആഘോഷിക്കുന്നത്.2020 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനം ഇന്റർനെറ്റ് മുഖേന വിർച്വൽ ആയി ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് -പദ്ധതി നടപ്പാക്കൽ-ആസൂത്രണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള
 

ന്യൂഡൽഹി, ജൂൺ 28, 2020:ദൈനംദിന ജീവിതത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ ഉപയോഗം ജനപ്രിയമാക്കുന്നതിനും നയങ്ങൾ രൂപപ്പെടുത്തുന്നതിന് സ്ഥിതിവിവരശാസ്‌ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സർക്കാർ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുകയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം സ്ഥാപിക്കുന്നതിനു നൽകിയ വിലമതിക്കാനാവാത്ത സംഭാവകളെ മാനിച്ച്‌ പ്രൊഫ. പി. സി. മഹലനോബിസിന്റെ ജന്മവാർഷിക ദിനമായ ജൂൺ 29 ആണ് സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആഘോഷിക്കുന്നത്.2020 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനം ഇന്റർനെറ്റ് മുഖേന വിർച്വൽ ആയി ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് -പദ്ധതി നടപ്പാക്കൽ-ആസൂത്രണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന കേന്ദ്ര- സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും മേഖലയുമായി ബന്ധമുള്ള മറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പ്രൊഫ. ബിമൽ റോയ്, യു.എൻ.-ൽ നിന്നുള്ള അന്താരാഷ്ട്ര വനിത പ്രതിനിധികൾ, മറ്റ് പ്രതിനിധികൾ തുടങ്ങിയവരും വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണത്തിൽ മികച്ച നേട്ടം കൈവരിക്കുന്നവർക്ക് പ്രൊഫ. മഹലനോബിസിന്റെ പേരിൽ 2019 മുതൽ തന്നെ മന്ത്രാലയം ഒരു ദേശീയ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ലെ പ്രൊഫ. മഹലനോബിസ് ദേശീയ അവാർഡ് ജേതാവിനെ ചടങ്ങിൽ അനുമോദിക്കും.സുസ്ഥിര വികസന ലക്ഷ്യങ്ങൾ മൂന്നും അഞ്ചുമാണ് 2020 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിന്റെ പ്രമേയം. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക, എല്ലാ പ്രായത്തിലുമുള്ളവരുടെയും ക്ഷേമം ഉറപ്പാക്കുക എന്നതാണ് സുസ്ഥിര വികസന ലക്‌ഷ്യം-3 അഥവാ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾ-3 (എസ്.ഡി.ജി-3). ലിംഗസമത്വം കൈവരിക്കുകയും സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് സുസ്ഥിര വികസന ലക്‌ഷ്യം-5 അഥവാ എസ്.ഡി.ജി-5.സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കൈവരിച്ച പുരോഗതി സംബന്ധിച്ച ദേശീയ സൂചകത്തിന്റെ ചട്ടക്കൂട് എന്ന് വിശേഷിപ്പിക്കാവുന്ന എൻ.ഐ.എഫ്. (നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക്) – പ്രോഗ്രസ് റിപ്പോർട്ടിന്റെ 2020 ലെ പരിഷ്കരിച്ച പതിപ്പ് (2.1) പരിപാടിയിൽ പുറത്തിറക്കും.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് കേഡർ മാനേജ്മെന്റ് പോർട്ടലും 2020 ജൂൺ 29 ന് പ്രവർത്തനമാരംഭിക്കും