ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ദില്ലിയില്‍ നദ്ദയുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച

ദില്ലി: തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിലും കുഴല്പ്പണക്കേസിലും പെട്ട് നട്ടം തിരിയുന്ന കേരള ബിജെപി ഘടകത്തിന്റെ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ദില്ലിയിലെത്തി. ബിജെപി ദേശീയ അധ്യക്ഷന് ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കെ സുരേന്ദ്രന് സംസാരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരെ 35 പരാതികളെങ്കിലും പ്രധാനമന്ത്രിക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം.ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദില്ലി യാത്രയെങ്കിലും കേരളത്തില് നടക്കുന്ന ബിജെപി വേട്ടയെ കുറിച്ച്
 
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ദില്ലിയില്‍  നദ്ദയുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച

ദില്ലി: തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിലും കുഴല്‍പ്പണക്കേസിലും പെട്ട് നട്ടം തിരിയുന്ന കേരള ബിജെപി ഘടകത്തിന്റെ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദില്ലിയിലെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കെ സുരേന്ദ്രന്‍ സംസാരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരെ 35 പരാതികളെങ്കിലും പ്രധാനമന്ത്രിക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം.
ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദില്ലി യാത്രയെങ്കിലും കേരളത്തില്‍ നടക്കുന്ന ബിജെപി വേട്ടയെ കുറിച്ച് സംസാരിക്കാനാണ് ദില്ലിയിലെത്തിയതെന്നാണ് കെ സുരേന്ദ്രന്‍ വിശദീകരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് നദ്ദയുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച. ഒരു നേതൃമാറ്റത്തിന് പകരം വിവാദം മറികടക്കാനുള്ള തീരുമാനങ്ങളാകും തല്‍ക്കാലം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക.