14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കര്ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക
കോവിഡ് കേസുകള് കുതിച്ചുയരുന്ന സാഹചര്യത്തില് 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കര്ഫ്യൂ പ്രഖ്യാപിച്ച് കര്ണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല് 14 ദിവസത്തേക്ക് കര്ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേര്ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങള് രാവിലെ ആറു മുതല് 10 മണി വരെ അനുവദനീയമായിരിക്കും.10 മണിക്കു ശേഷം കടകള് അടയ്ക്കണം. പൊതു ഗതാഗതം പൂര്ണമായും നിര്ത്തലാക്കി. നിര്മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്ക്ക് നിയന്ത്രണമില്ല. ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കര്ണാടകയില് റിപ്പോര്ട്ട് ചെയ്തത്. 143
Apr 26, 2021, 20:24 IST

കോവിഡ് കേസുകള് കുതിച്ചുയരുന്ന സാഹചര്യത്തില് 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കര്ഫ്യൂ പ്രഖ്യാപിച്ച് കര്ണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല് 14 ദിവസത്തേക്ക് കര്ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേര്ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
അവശ്യസേവനങ്ങള് രാവിലെ ആറു മുതല് 10 മണി വരെ അനുവദനീയമായിരിക്കും.10 മണിക്കു ശേഷം കടകള് അടയ്ക്കണം. പൊതു ഗതാഗതം പൂര്ണമായും നിര്ത്തലാക്കി. നിര്മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്ക്ക് നിയന്ത്രണമില്ല.
ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കര്ണാടകയില് റിപ്പോര്ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി. സംസ്ഥാനത്തെ ആക്ടീവ് കേസുകളില്‍ ഭൂരിപക്ഷം കേസുകളും ബെംഗളൂരുവിലാണ്.