ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്ഗ്രസ്
അതിര്ത്തിയിലെ ചൈനീസ് ആക്രമണത്തെ പ്രധാനമന്ത്രി പരസ്യമായി അപലപിക്കണമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കപില് സിബല് ആവശ്യപ്പെട്ടു. നരേന്ദ്ര മോദി അധികാരത്തിലിരുന്ന കഴിഞ്ഞ ആറ് വര്ഷമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നയതന്ത്ര പരാജയമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി അതിര്ത്തിയിലുള്ള പ്രശ്നങ്ങള് പരിഹരിക്കാന് പ്രധാനമന്ത്രി ഉടന് നടപടി സ്വീകരിക്കണം. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് അതിര്ത്തിയിലെ വിഷയത്തില് വ്യക്തതവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.അതിര്ത്തി വിഷയത്തില് തങ്ങള് സര്ക്കാരിനെ പിന്തുണയ്ക്കുന്നു. എന്നാല് നുഴഞ്ഞുകയറ്റമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചൈന ഉപയോഗിക്കുന്നുവെന്നും കപില് സിബല് കൂട്ടിച്ചേര്‍ത്തു.