അടിച്ചുവാരിയും നിരാഹാരമിരുന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം

ലഖിംപുരിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് പാര്പ്പിച്ച ഗസ്റ്റ്ഹൗസ് അടിച്ചുവാരിയും നിരാഹാരമിരുന്നും കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. ബ്രിട്ടീഷുകാര്ക്കെതിരേ മഹാത്മാഗാന്ധി ശ്രമദാനത്തോടെ അഹിംസാസമരം തുടങ്ങിയതിനു സമാനമായി പ്രിയങ്ക ശ്രമദാനത്തോടെ പോലീസ് കസ്റ്റഡിയില് നിരാഹാരം ആരംഭിച്ചതായി കോണ്ഗ്രസ് ട്വീറ്റ് ചെയ്തു. ഭൂപീന്ദര് സിങ് ഹൂഡയുമടക്കമുള്ള കോണ്ഗ്രസ് നേതാക്കളെയും വീട്ടില് ധര്ണയിരുന്ന എസ്.പി. നേതാവ് അഖിലേഷ് യാദവിനെയും ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്ര, എ.എ.പി. നേതാവ് സഞ്ജയ് സിങ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കര്ഷകരോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചും കര്ഷകരുടെ കൂട്ടക്കുരുതിക്കെതിരേയും
 
അടിച്ചുവാരിയും നിരാഹാരമിരുന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം

ലഖിംപുരിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് പാര്‍പ്പിച്ച ഗസ്റ്റ്ഹൗസ് അടിച്ചുവാരിയും നിരാഹാരമിരുന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. ബ്രിട്ടീഷുകാര്‍ക്കെതിരേ മഹാത്മാഗാന്ധി ശ്രമദാനത്തോടെ അഹിംസാസമരം തുടങ്ങിയതിനു സമാനമായി പ്രിയങ്ക ശ്രമദാനത്തോടെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം ആരംഭിച്ചതായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഭൂപീന്ദര്‍ സിങ് ഹൂഡയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും വീട്ടില്‍ ധര്‍ണയിരുന്ന എസ്.പി. നേതാവ് അഖിലേഷ് യാദവിനെയും ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്ര, എ.എ.പി. നേതാവ് സഞ്ജയ് സിങ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കര്‍ഷകരുടെ കൂട്ടക്കുരുതിക്കെതിരേയും ഇന്നും നാളേയും സംസ്ഥാന-ജില്ലാ തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ രാജവ്യാപകമായി സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.