ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍ ; പാലം തകര്‍ന്ന് ഒമ്പത് മരണം

ഹിമാചല് പ്രദേശില് ഉരുള്പൊട്ടലിനെ തുടര്ന്ന് വിനോദയാത്രക്കെത്തിയ 9 പേര് മരിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തിൽ ഒമ്പത് പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം. മലയില് നിന്ന് അടര്ന്നുവീണ കൂറ്റന് പാറക്കല്ലുകള് വന്നു പതിച്ച് പാലം തകര്ന്നു. കിന്നാവുര് ജില്ലയിലെ സാംഗ്ല വാലിയിലാണ് ദുരന്തമുണ്ടായത്. നിരവധി പേര് മണ്ണിനടിയില് കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്. വലിയ കല്ലുകള് മലമുകളില് നിന്ന് അടർന്ന് വീണ കൂറ്റൻ കല്ല് പതിച്ച് സാഗ്ല താഴ്വരയിലെ ബത്സേരി പാലം തകർന്നു. പുറത്തുവന്നിട്ടുണ്ട്.ഷിംലയിൽ നിന്ന്
 
ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍ ; പാലം തകര്‍ന്ന് ഒമ്പത് മരണം



ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിനോദയാത്രക്കെത്തിയ 9 പേര്‍ മരിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തിൽ ഒമ്പത് പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം. മലയില്‍ നിന്ന് അടര്‍ന്നുവീണ കൂറ്റന്‍ പാറക്കല്ലുകള്‍ വന്നു പതിച്ച് പാലം തകര്‍ന്നു. കിന്നാവുര്‍ ജില്ലയിലെ സാംഗ്‌ല വാലിയിലാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ കല്ലുകള്‍ മലമുകളില്‍ നിന്ന്  അടർന്ന് വീണ കൂറ്റൻ കല്ല് പതിച്ച് സാഗ്ല താഴ്വരയിലെ ബത്സേരി പാലം തകർന്നു. പുറത്തുവന്നിട്ടുണ്ട്.ഷിംലയിൽ നിന്ന് 200 കിലോമീറ്റർ ദൂരെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് കനത്ത മഴ ഉണ്ടായിരുന്നപ്പോളും ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ടായിരുന്നു. അതിനെ തുടർന്ന് വിനോദ സഞ്ചാരികൾക്ക് ജാഗ്രത നിർദേശങ്ങളും നൽകിയിരുന്നു. ദുരന്ത നിവാരണ സേനയുടെ സംഘം പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധിപേര്‍ മണ്ണിനടയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. മലമുകളില്‍ നിന്ന കൂറ്റന്‍ പാറക്കല്ലുകള്‍ അടര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്. പാലത്തിന് മുകളില്‍ വീണ കല്ലുകള്‍ നദിയിലേക്കും സമീപത്തെ റോഡുകളിലേക്കും തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളും പാറക്കഷ്ണങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്.
മഴക്കാലമായതിനാൽ ഈ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ച് വിനോദ സഞ്ചാരികളിൽ ചിലർ മുന്നോട്ടുപോകുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.