താലിബാന്‍ ഭരണം വന്നതെങ്ങിനെയെന്ന് പഠിച്ചോളൂ: കേന്ദ്രത്തിന് മുന്നറിയിപ്പുമായി മെഹബൂബ

അഫ്ഗാനിസ്ഥാനിൽനിന്നു പാഠം പഠിക്കണമെന്ന മുന്നറിയിപ്പുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് പിന്മാറിയതും താലിബാൻ ഭരണം പിടിച്ചതും മുൻനിർത്തിയായിരുന്നു മെഹബൂബയുടെ പ്രസ്താവന. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ചർച്ചകൾ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ശനിയാഴ്ച കുല്ഗാമില് ആയിരുന്നു മെഹബൂബയുടെ പ്രതികരണം. ജമ്മു-കാശ്മീര് ജനത സഹിക്കുകയാണെന്നും സഹനത്തിന്റെ അണ പൊട്ടിയാല് നിങ്ങള് ഇല്ലാതാവുമെന്നും മെഹബൂബ പറഞ്ഞതായാണ് റിപ്പോര്ട്ട്.അയൽപക്കത്ത് നടക്കുന്നത് നോക്കുക. അമേരിക്കയെ പോലുള്ള വന് ശക്തിക്കു പോലും പായും തലയണയും മടക്കി പോകേണ്ടി വന്നിരിക്കുന്നു. കാശ്മീരികള് ദുര്ബലരല്ല.
 
താലിബാന്‍ ഭരണം വന്നതെങ്ങിനെയെന്ന് പഠിച്ചോളൂ: കേന്ദ്രത്തിന് മുന്നറിയിപ്പുമായി മെഹബൂബ

അഫ്ഗാനിസ്ഥാനിൽനിന്നു പാഠം പഠിക്കണമെന്ന മുന്നറിയിപ്പുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് പിന്മാറിയതും താലിബാൻ ഭരണം പിടിച്ചതും മുൻനിർത്തിയായിരുന്നു മെഹബൂബയുടെ പ്രസ്താവന. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ചർച്ചകൾ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ശനിയാഴ്ച കുല്‍ഗാമില്‍ ആയിരുന്നു മെഹബൂബയുടെ പ്രതികരണം. ജമ്മു-കാശ്മീര്‍ ജനത സഹിക്കുകയാണെന്നും സഹനത്തിന്റെ അണ പൊട്ടിയാല്‍ നിങ്ങള്‍ ഇല്ലാതാവുമെന്നും മെഹബൂബ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.അയൽപക്കത്ത് നടക്കുന്നത് നോക്കുക. അമേരിക്കയെ പോലുള്ള വന്‍ ശക്തിക്കു പോലും പായും തലയണയും മടക്കി പോകേണ്ടി വന്നിരിക്കുന്നു. കാശ്മീരികള്‍ ദുര്‍ബലരല്ല. അവര്‍ ധീരരും ക്ഷമാശീലരുമാണ്.ആയുധങ്ങൾ എടുക്കരുതെന്നും കല്ലുകൊണ്ടും തോക്കുകൊണ്ടും പ്രശ്നം പരിഹരിക്കാനാകില്ലെന്നും അവർ യുവാക്കളോട് പറഞ്ഞു. 370ാം വകുപ്പ് പുനഃസ്ഥാപിച്ച്, തട്ടിയെടുത്തതെല്ലാം തിരിച്ചു നൽകണമെന്നും അവർ ആവശ്യപ്പെട്ടു.