കശ്മീരില്‍ വന്‍ ഭീകരവേട്ട; ആറ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ വ്യത്യസ്ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരിൽ രണ്ട് പാക്കിസ്ഥാൻ ഭീകരർ ഉണ്ടായിരുന്നതായി ജമ്മു സോൺ പൊലീസ് അറിയിച്ചു. കുൽഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്നാഗിലെ നൗഗാം മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ട് സ്ഥലത്തും പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് കശ്മീര് ഐജി വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല് ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്
 

ജമ്മു കശ്മീരിൽ വ്യത്യസ്‍ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരിൽ രണ്ട് പാക്കിസ്ഥാൻ ഭീകരർ ഉണ്ടായിരുന്നതായി ജമ്മു സോൺ പൊലീസ് അറിയിച്ചു. കുൽഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്‌നാഗിലെ നൗഗാം മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

രണ്ട് സ്ഥലത്തും പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് കശ്മീര്‍ ഐജി വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പരിശോധനയ്ക്ക് എത്തിയ സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  സൈന്യം കൊല്ലപ്പെട്ട ഭീകരരിൽ നിന്നും നിരവധിആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.