വിശ്വസ്തന് 1500 കോടിയുടെ വീട് സമ്മാനിച്ച് മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനി തന്റെ വിശ്വസ്തനായ ജീവനക്കാരന് നല്‍കിയത് 1,500 കോടിയുടെ ബഹുനിലകെട്ടിടം. ശതകോടീശ്വരന്റെ വലംകൈ എന്നറിയപ്പെടുന്ന മനോജ് മോദിക്കാണ് 1500 കോടി വിലയുള്ള വീട് സമ്മാനിച്ചത്. മുംബൈയിലെ നേപ്പിയൻ സീ റോഡ് ഏരിയയിലാണ് സമ്മാനമായി നൽകിയ കെട്ടിടം.
റിലയൻസ് ഇൻഡസ്ട്രീസിൽ കോടിക്കണക്കിന് ഡോളറിന്റെ ഡീലുകൾ നേടിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് മനോജ് മോദിയെന്നാണ് പറയുന്നത്. ഇതിനാലാണ് മനോജ് മോദിക്ക് സമ്മാനം നൽകിയത്. വൃന്ദാവനം എന്ന പേരിൽ അറിയപ്പെടുന്ന കെട്ടിടമാണ് അംബാനി മനോജിന് സമ്മാനിച്ചത്.
1.7 ലക്ഷം ചതുരശ്ര വലിപ്പമുള്ളതാണ് കെട്ടിടം. ഓരോ നിലയും 8,000 ചതുരശ്ര അടി വിസ്തീർണ്ണമാണ്. ഈ കെട്ടിടത്തിൽ 7 നിലകളിലായി പാർക്കിംങ് സൗകര്യവുമുണ്ട്. ചതുരശ്ര അടിയ്ക്ക് 45,100 മുതല്‍ 70,600 വരെയാണ് വില. തലാത്തി ആന്റ് പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പി ഡിസൈന്‍ ചെയ്ത കെട്ടിടത്തിലെ ഫര്‍ണീച്ചറുകളില്‍ ചിലത് ഇറ്റലിയില്‍ നിന്നും കൊണ്ടുവന്നതാണ്.
റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ഡയറക്ടറാണ് മനോജ് മോദി. റിലയന്‍സിന്റെ ഹസീരാ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, ജാം നഗര്‍ റിഫൈനറി എന്നിവയും മനോജ് മോദിയുടെ പേരിലുണ്ട്. റിലയൻസിന്റെ വലിയ തോതിലുള്ള പ്രോജക്ടുകൾ മനോജ് മോദിയാണ് കൈകാര്യം ചെയ്യുന്നത്. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ എന്നിവർക്കും ബിസിനസിൽ പിൻബലം നൽകുന്നതും മനോജ് മോദിയാണ്.