മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെ സ്ഥലംമാറ്റി

മുകേഷ് അംബാനിയുടെ വസതിക്കു മുന്നില് സ്ഫോടകവസ്തു നിറച്ച കാര് കണ്ടെത്തിയ സംഭവം കൈകാര്യം ചെയ്തതിലെ വീഴ്ചയെത്തുടര്ന്ന് മുംബൈ പോലീസ് കമ്മീഷണര് പരംബീര് സിംഗിനെ സ്ഥലംമാറ്റി. മുതിര്ന്ന ഐപിഎസ് ഓഫീസര് ഹേമന്ത് നഗ്രാലെയെ മുംബൈ പോലീസ് കമ്മീഷണറായി നിയമിച്ചു. ഹോം ഗാര്ഡിന്റെ ചുമതലയാണ് പരംബീര് സിംഗിനു നല്കിയിട്ടുള്ളത് .മഹാരാഷ്ട്ര ഡിജിപിയുടെ ചുമതലകൂടിയുള്ള ഉദ്യോഗസ്ഥനാണ് ഹേമന്ത് നഗ്രാലെ. 2008ലെ മുംബൈ ഭീകരാക്രമണസമയത്ത് താജ് ഹോട്ടലില്നിന്ന് ആര്ഡി എക്സ് അടങ്ങിയ ബാഗ് കണ്ടെത്തി സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത് നഗ്രാലെയായിരുന്നു.
 
മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെ സ്ഥലംമാറ്റി

മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്ഫോടകവസ്തു നിറച്ച കാര്‍ കണ്ടെത്തിയ സംഭവം കൈകാര്യം ചെയ്തതിലെ വീഴ്ചയെത്തുടര്‍ന്ന് മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെ സ്ഥലംമാറ്റി. മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ഹേമന്ത് നഗ്രാലെയെ മുംബൈ പോലീസ് കമ്മീഷണറായി നിയമിച്ചു. ഹോം ഗാര്‍ഡിന്‍റെ ചുമതലയാണ് പരംബീര്‍ സിംഗിനു നല്കിയിട്ടുള്ളത് .മഹാരാഷ്ട്ര ഡിജിപിയുടെ ചുമതലകൂടിയുള്ള ഉദ്യോഗസ്ഥനാണ് ഹേമന്ത് നഗ്രാലെ. 2008ലെ മുംബൈ ഭീകരാക്രമണസമയത്ത് താജ് ഹോട്ടലില്‍നിന്ന് ആര്‍ഡി എക്സ് അടങ്ങിയ ബാഗ് കണ്ടെത്തി സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത് നഗ്രാലെയായിരുന്നു.