രാജ്യത്ത് നിഷ്‌പക്ഷമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്, ഡിജിറ്റൽ പഠന ഉപകരണങ്ങളുടെ ലഭ്യതയിലെ അന്തരം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി

രാജ്യത്ത് എല്ലാവര്ക്കും പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും തടസ്സമായി നിൽക്കുന്ന, ഡിജിറ്റൽ സംവിധാനങ്ങളുടെ ലഭ്യതക്കുറവിലെ അന്തരം (digital divide) പരിഹരിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. “വിദ്യാഭ്യാസത്തിന്റെ ഭാവി – ഒൻപതു വലിയ പ്രവണതകൾ” എന്ന ഗ്രന്ഥം വീഡിയോ കോൺഫെറൻസിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ നമുക്ക് പുതിയ സാദ്ധ്യതകൾ തുറന്നു നൽകുന്നതിനൊപ്പം തന്നെ, നമുക്കിടയിലെ “ഡിജിറ്റൽ അന്തരം” എത്ര വലുതെന്നും നമ്മെ ബോധവാന്മാരാക്കുന്നതായും ശ്രീ നായിഡു നിരീക്ഷിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ
 

രാജ്യത്ത് എല്ലാവര്ക്കും പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും തടസ്സമായി നിൽക്കുന്ന, ഡിജിറ്റൽ സംവിധാനങ്ങളുടെ ലഭ്യതക്കുറവിലെ അന്തരം (digital divide) പരിഹരിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു.

“വിദ്യാഭ്യാസത്തിന്റെ ഭാവി – ഒൻപതു വലിയ പ്രവണതകൾ” എന്ന ഗ്രന്ഥം വീഡിയോ കോൺഫെറൻസിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ നമുക്ക് പുതിയ സാദ്ധ്യതകൾ തുറന്നു നൽകുന്നതിനൊപ്പം തന്നെ, നമുക്കിടയിലെ “ഡിജിറ്റൽ അന്തരം” എത്ര വലുതെന്നും നമ്മെ ബോധവാന്മാരാക്കുന്നതായും ശ്രീ നായിഡു നിരീക്ഷിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ICT അക്കാഡമിയുടെ നേതൃത്വത്തിലാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.

ചിലവുകുറഞ്ഞ സാങ്കേതികവിദ്യ ഏവർക്കും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കവെ, ഡിജിറ്റൽ ഉപകരണങ്ങൾ കൈവശമില്ലാത്ത നിരവധി കുട്ടികൾ നമുക്ക് ചുറ്റുമുണ്ടെന്നു ശ്രീ നായിഡു ചൂണ്ടിക്കാട്ടി. “ഈ വലിയ അന്തരം പരിഹരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്” ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ലോക്ഡൗൺ നടപടികൾ മൂലം പഠനം ഓൺലൈൻ ആയി മാറിയപ്പോൾ, ബുദ്ധിമുട്ടുകൾ നേരിടുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾ നമ്മുടെ രാജ്യത്തുണ്ടെന്ന് പറഞ്ഞ ശ്രീ നായിഡു, ഓൺലൈൻ രീതികളിലേക്ക് മാറാൻ ഇവർക്ക് വിദഗ്ധ സഹായം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ഓൺലൈൻ സംവിധാനങ്ങളിലൂടെ വിദ്യാഭ്യാസം നേടാൻ ഇവർക്ക് കൃത്യമായ പരിശീലനവും നൽകേണ്ടതുണ്ട്.

രാജ്യത്തെ വലിയൊരു വിഭാഗം മാതാപിതാക്കൾക്കും ഡിജിറ്റൽ പഠനോപകരണങ്ങളുടെ ചിലവ് താങ്ങാനാവുന്നതല്ല. എന്നാൽ കുട്ടികൾക്കിടയിൽ ഇവയുടെ ലഭ്യതയിലുള്ള ഈ അന്തരം ഭരണകൂടത്തിന് മാത്രമായി പരിഹരിക്കാനാവുന്നതല്ല. സങ്കീർണവും വലുതുമായ ഈ പ്രശ്നം പരിഹരിക്കാൻ രാജ്യത്തെ സ്വകാര്യമേഖല, പ്രത്യേകിച്ചും വിദ്യാഭ്യാസസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംരംഭങ്ങൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യാനുസരണം വേണ്ട പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുറഞ്ഞ ചിലവിൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ഇവർ ശ്രമിക്കണം.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കവെ, ഭാരതീയ സംസ്കാരവും ആദർശങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു വിദ്യാഭ്യാസരീതി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.