റിപ്പബ്ളിക് ദിനത്തില് ദില്ലിയിലുണ്ടായ സംഘര്ഷവുമായി ബന്ധപ്പെട്ട് കര്ഷക നേതാവിന് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നല്‍കി
റിപ്പബ്ളിക് ദിനത്തില് ദില്ലിയിലുണ്ടായ സംഘര്ഷവുമായി ബന്ധപ്പെട്ട് കര്ഷക നേതാവിന് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നല്കി. സംയുക്ത കിസാന് മോര്ച്ച നേതാവ് ദര്ശന് പാലിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന് ദില്ലി പൊലീസ് ആവശ്യപ്പെട്ടത്. പഞ്ചാബില് നിന്നുള്ള ക്രാന്തികാരി കിസാന് മോര്ച്ച എന്ന കര്ഷക സംഘടനയുടെ അധ്യക്ഷനാണ് ദര്ശന് പാല്.മൂന്ന് ദിവസത്തിനുള്ളില് മറുപടി നല്കണമെന്നാണ് ആവശ്യം.റിപ്പബ്ളിക് ദിനത്തിലെ കര്ഷകരുടെ ട്രാക്ടര് മാര്ച്ചിനിടെ ദില്ലിയിലെ ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘര്ഷത്തില് ദര്ശന് പാല് അടക്കമുള്ള കര്ഷക നേതാക്കളെ പ്രതിയാക്കി പൊലീസ്
Jan 28, 2021, 15:23 IST

റിപ്പബ്ളിക് ദിനത്തില് ദില്ലിയിലുണ്ടായ സംഘര്ഷവുമായി ബന്ധപ്പെട്ട് കര്ഷക നേതാവിന് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നല്കി. സംയുക്ത കിസാന് മോര്ച്ച നേതാവ് ദര്ശന് പാലിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന് ദില്ലി പൊലീസ് ആവശ്യപ്പെട്ടത്. പഞ്ചാബില് നിന്നുള്ള ക്രാന്തികാരി കിസാന് മോര്ച്ച എന്ന കര്ഷക സംഘടനയുടെ അധ്യക്ഷനാണ് ദര്ശന് പാല്.മൂന്ന് ദിവസത്തിനുള്ളില് മറുപടി നല്കണമെന്നാണ് ആവശ്യം.റിപ്പബ്ളിക് ദിനത്തിലെ കര്ഷകരുടെ ട്രാക്ടര് മാര്ച്ചിനിടെ ദില്ലിയിലെ ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘര്ഷത്തില് ദര്ശന് പാല് അടക്കമുള്ള കര്ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.